Mon, 21 July 2025
ad

ADVERTISEMENT

Filter By Tag : MEMU Trains

പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യ​ക​രം; സംസ്ഥാനത്ത് 16 കോ​ച്ചു​ക​ളു​മായി മെ​മു സ​ർ​വീ​സ് ഉ​ട​ൻ

എ​​​സ്.ആ​​​ർ. സു​​​ധീ​​​ർ കു​​​മാ​​​ർ


കൊ​​​ല്ലം: കേ​​​ര​​​ള​​​ത്തി​​​ൽ 16 കോ​​​ച്ചു​​​ക​​​ളു​​​ള്ള മെ​​​മു ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കും. ഇ​​​തി​​​നാ​​​യു​​​ള്ള പ്രാ​​​രം​​​ഭ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് ദ​​​ക്ഷി​​​ണറെ​​​യി​​​ൽ​​​വേ തു​​​ട​​​ക്ക​​​മി​​​ട്ടു. ഇ​​​ന്ന​​​ലെ കൊ​​​ല്ലം- കാ​​​യം​​​കു​​​ളം റൂ​​​ട്ടി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് ട്രെ​​​യി​​​നി​​​ന്‍റെ ട്ര​​​യ​​​ൽ റണ്‍ ന​​​ട​​​ന്നു. ഇ​​​രു ദി​​​ശ​​​ക​​​ളി​​​ലു​​​മാ​​​യി ന​​​ട​​​ന്ന പ​​​രീ​​​ക്ഷ​​​ണ ഓ​​​ട്ടം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ദ​​​ക്ഷി​​​ണറെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.


ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച 12 കോ​​​ച്ചു​​​ക​​​ൾ ഉ​​​ള്ള പു​​​തി​​​യ മെ​​​മു റേ​​​ക്ക് ചെ​​​ന്നൈ​​​യി​​​ലെ താം​​​ബ​​​ര​​​ത്തുനി​​​ന്നും കൊ​​​ല്ലം മെ​​​മു ഷെ​​​ഡി​​​ൽ എ​​​ത്തി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റെ​​​യി​​​ൽ​​​വേ ഡി​​​വി​​​ഷ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ ഡോ. ​​​മ​​​നീ​​​ഷ് ത​​​പ്യാ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​സ്ഥസം​​​ഘം റേ​​​ക്കു​​​ക​​​ളി​​​ൽ വി​​​ശ​​​ദ​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും ന​​​ട​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം പ​​​രീ​​​ക്ഷ​​​ണ ഓ​​​ട്ട​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.


നി​​​ല​​​വി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന മെ​​​മു ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ എ​​​ട്ട്, 12 കോ​​​ച്ചു​​​ക​​​ൾ വീ​​​ത​​​മാ​​​ണ് ഉ​​​ള്ള​​​ത്. ഇ​​​തി​​​ൽ 12 കോ​​​ച്ചു​​​ക​​​ൾ ഉ​​​ള്ള​​​വ​​​യാ​​​ണ് 16 എ​​​ണ്ണ​​​മാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്. ഏ​​​തൊ​​​ക്കെ റൂ​​​ട്ടു​​​ക​​​ളി​​​ലാ​​​ണ് കോ​​​ച്ചു​​​ക​​​ളു​​​ടെ എ​​​ണ്ണം 16 ആ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത് എ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം ആ​​​യി​​​ട്ടി​​​ല്ല.


കൊ​​​ല്ലം- ആ​​​ല​​​പ്പു​​​ഴ, ആ​​​ല​​​പ്പു​​​ഴ- എ​​​റ​​​ണാ​​​കു​​​ളം, എ​​​റ​​​ണാ​​​കു​​​ളം-ഷൊ​​​ർ​​​ണൂ​​​ർ, ഷൊ​​​ർ​​​ണൂ​​​ർ - ക​​​ണ്ണൂ​​​ർ റൂ​​​ട്ടു​​​ക​​​ളാ​​​ണ് ആ​​​ദ്യഘ​​​ട്ട​​​ത്തി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക എ​​​ന്ന​​​ാ​​​ണു വി​​​വ​​​രം. താം​​​ബ​​​ര​​​ത്തുനി​​​ന്ന് കൂ​​​ടു​​​ത​​​ൽ പു​​​തി​​​യ മെ​​​മു റേ​​​ക്കു​​​ക​​​ൾ കൊ​​​ല്ല​​​ത്ത് ഉ​​​ട​​​ൻ എ​​​ത്തു​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന​​​ക​​​ൾ. കൊ​​​ല്ല​​​ത്തെ മെ​​​മു ഷെ​​​ഡി​​​ൽ 12 കോ​​​ച്ചു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​ന്നുവ​​​രു​​​ന്ന​​​ത്. ഇ​​​ത് 16 ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള പ്രവൃത്തിക​​​ൾ യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

Up